ബാംഗ്ലൂര്‍: വിവാഹവാഗ്ദാനം നല്കി പിജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടി. കോഴഞ്ചേരി സ്വദേശി ടിജോ ജോര്‍ജ്ജ് തോമസിനെയാണ് കൊച്ചി പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജെയിന്‍ യൂണിവേഴ്സ്റ്റിയിലെ പിജി വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. പെണ്‍കുട്ടിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 25 പവനും ടിജോ കവര്‍ന്നിട്ടുണ്ട്. പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ടിജോ യുവതിയെ കബളിപ്പിച്ചത്.
കോഴഞ്ചേരി സ്വദേശി അറസ്റ്റില്‍ ; വിവാഹവാഗ്ദാനം നല്കി പിജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു
RECENT NEWS
Advertisment