വിരമിക്കല്‍ ദിവസം ആത്മഹത്യ ചെയ്ത പോലീസ് ഓഫീസറെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : വിരമിക്കല്‍ ദിവസം ആത്മഹത്യ ചെയ്ത പോലീസ് ഓഫീസറെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലക്കോട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചത്. ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം നാട്ടുകാരും ഉന്നയിച്ചു. ഇതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ഊന്നുകല്‍ പുത്തന്‍കുരിശ് പുത്തന്‍പുരയില്‍ പി ടി അനൂപാണ് (30) പിടിയിലായത്.

മെയ് 31 നായിരുന്നു തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ്‌ കുമാര്‍ ആത്മഹത്യ ചെയ്തത്. അന്നേദിവസം സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്നയാളായിരുന്നു സുരേഷ്‌ കുമാര്‍. മരണവിവരം ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഇതിന്റെ അടിയിലായിരുന്നു യുവാവിന്റെ തെറിവിളി. പച്ചത്തെറി എഴുതിയ ശേഷം ‘അത്തരക്കാര്‍ ഒന്നല്ലേല്‍ തൂങ്ങിമരിക്കും അല്ലേല്‍ ആരെങ്കിലും തല്ലിക്കൊല്ലും’ എന്നായിരുന്നു അനൂപിന്റെ പ്രതികരണം.

സമൂഹമാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് അനൂപിനെതിരെ കേസെടുത്തത്. സംഭവം വൈറലായതോടെ അനൂപ് രണ്ട് ദിവസം മുങ്ങിനടക്കുകയായിരുന്നു. ഊന്നുകല്‍ സി.ഐ പി ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപിനെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...