കോലഞ്ചേരി: മര്‍ദനത്തെതുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ സഹോദരന് അറസ്റ്റില്‍. പുന്നര്ക്കോട് കണ്ടാരത്തുംകുടി പ്രസാദിനെ (39)യാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തതത്. ഇയാളുടെ അനുജന് പ്രദീപാണ് (38) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11ഓടെ വീട്ടില്‍ മദ്യപിച്ചെത്തിയ ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയുണ്ടായി. ഇതിനിടെ പ്രദീപ് വീടിന്റെ മച്ചിന് മുകളില്‍കയറി ഒളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുണ്ടായി. അതേസമയം പ്രസാദ് അവിടെയെത്തി പ്രദീപിനെ താഴേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്ന് പട്ടികകൊണ്ട് അടിക്കുകയും ചെയ്തു. തുടര്‍ന്ന് പിറ്റേന്ന് രാവിലെപ്രദീപിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ബന്ധുക്കള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
മര്‍ദനത്തെതുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ സഹോദരന് അറസ്റ്റില്‍
RECENT NEWS
Advertisment