കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് അന്‍പതിനായിരംരൂപ അടയ്ക്കാനാവശ്യപ്പെട്ട് ജില്ലാ അധികൃതരുടെ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

സംഭല്‍: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് അന്‍പതിനായിരം രൂപ അടയ്ക്കാനാവശ്യപ്പെട്ട് സംഭല്‍ ജില്ലാ അധികൃതരുടെ നോട്ടീസ്. അന്‍പത് ലക്ഷം രൂപയുടെ നോട്ടീസാണ് ആദ്യം നല്‍കിയത്. സംഭവം വിവാദമായതോടെ അന്‍പതിനയിരമായി തിരുത്തി.

ആറ് കര്‍ഷകര്‍ക്കാണ് നോട്ടീസ് നല്‍കിയത്. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നോട്ടീസ് നല്‍കിയത്. ഭാരതീയ കിസാന്‍ യൂണിയന്‍(അസ്ലി) ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവ്, മറ്റ് കര്‍ഷക നേതാക്കളായ ജയ്വീര്‍ സിംഗ്, ബ്രഹ്മചന്ദ് യാദവ്, സതേന്ദ്ര യാദവ്, റൗദാസ്, വീര്‍ സിംഗ് എന്നിവര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഇവര്‍ സമരം സംഘടിപ്പിച്ചിരുന്നു.

സമരം നടത്തിയ നേതാക്കള്‍ സമാധാനം തകര്‍ത്തെന്നാരോപിച്ച്‌ ഹയാത്‌നഗര്‍ പോലീസ് അന്‍പത് ലക്ഷം രൂപയുടെ നോട്ടീസ് ഓരോരുത്തര്‍ക്കും നല്‍കിയിരുന്നെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദീപേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകര്‍ പരാതിയുമായി രംഗത്തെത്തിയതോടെ അന്‍പതിനായിരമാക്കി  കുറച്ചു. ജയിലിലടക്കുകയോടെ തൂക്കുകയോ ചെയ്താലും പണം നല്‍കില്ലെന്ന് രാജ്പാല്‍ സിംഗ് യാദവ് പറഞ്ഞു. കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...