കൊട്ടിയം: യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഉമയനല്ലൂര്‍ പന്നിമണ്‍ പ്രശാന്ത് ഭവനില്‍ പ്രശാന്താണ് (29) അറസ്റ്റിലായത്.
മദ്യപിക്കുന്നതും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനെയും ചോദ്യം ചെയ്ത ഷിജു എന്നയാളെ പ്രതികളായ പ്രശാന്ത്, ചന്തു, പക്രു എന്നിവര്‍ കഴിഞ്ഞ ഒമ്പതിന് തഴുത്തല മണ്ണഞ്ചേരി ക്ഷേത്രത്തിന് സമീപം ആക്രമിച്ചെന്നാണ് കേസ്. പ്രതികള്‍ വടികൊണ്ട് തലയ്ക്കടിച്ച് ഷിജുവിനെ ഗുരുതരമായി പരിക്കേല്പിച്ചു.
സംഭവത്തിന് കൊട്ടിയം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടിയം എസ്.ഐ സുജീത് ജി.നായരും സംഘവുമാണ് കേസന്വേഷിച്ചത്.