വടക്കഞ്ചേരി: 52കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്‌റ്റില്‍. കണ്ണമ്പ്ര കാരപൊറ്റ ഉന്മേഷി(35)നെയാണ് വടക്കഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആഗസ്ത് ആറാം തീയതി പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനം ചെറുത്ത വീട്ടമ്മയെ മര്‍ദിച്ച് അവശയാക്കിയശേഷം വീണ്ടും പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. മുഖത്തും വയറിലും സ്വകാര്യഭാഗങ്ങളിലും പരുക്കേറ്റ വീട്ടമ്മ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു
52കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്‌റ്റില്‍
RECENT NEWS
Advertisment