ലോകത്ത് 19,541,219 പേര്‍ക്കാണ് കൊവിഡ് ; 724,050 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 19,541,219 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 724,050 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചു. 12,544,480 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. തൊട്ടുപിന്നാലെ ഇന്ത്യയുമുണ്ട്. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 5,095,524 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 164,094 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു.

ആഫ്രിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ദക്ഷിണാഫ്രിക്കയില്‍ മാത്രം 5,38,184 രോഗികളുണ്ട്. കൊവിഡ് വ്യാപനത്തില്‍ ലോകത്ത് അഞ്ചാമതാണ് ദക്ഷിണാഫ്രിക്ക.എന്നാല്‍, ആഫ്രിക്കയില്‍ ഇതുവരെ കൊവിഡ് പാരമ്യത്തില്‍ എത്തിയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ദരിദ്ര രാഷ്ട്രങ്ങള്‍ ഏറെയുള്ള ആഫ്രിക്കയില്‍ കൊവിഡ് രൂക്ഷമാകുന്നത് വന്‍ പ്രതിസന്ധിയായി മാറുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. മരണം 42500ലേക്കെത്തി. സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച്‌ രാജ്യത്തെ പ്രതിദിന കേസുകള്‍ 60,000 നടുത്തും മരണം 900 നടുത്തും എത്തി. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 10, 483 കേസുകളും 300 മരണവും റിപ്പോര്‍ട്ട് ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...