കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി പ്രിന്‍സ് പീറ്ററിനെയാണ് കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ പഠനത്തിനായി രക്ഷിതാക്കള്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണില്‍ സാമൂഹ്യ മാധ്യമം വഴിയാണ് പെണ്‍കുട്ടി പ്രതിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്നും കണ്ണനല്ലൂരില്‍ എത്തിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിഐ വിപിന്‍കുമാറിന്‍റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.