കുളത്തൂപ്പുഴ : സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം പ്രണയം നടിച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍. കുളത്തൂപ്പുഴ സാംനഗര്‍ പാലക്കുഴി വടക്കുംകര പുത്തന്‍വീട്ടില്‍ നസീബ് (21) ആണ് പിടിയിലായത്. കുളത്തൂപ്പുഴ പോലീസാണ് പ്രതിയെ പിടികൂടിയത്.
വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവാവും പെണ്‍കുട്ടിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ കാണുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് യുവാവിനെ പിടികൂടി ചോദ്യംചെയ്യുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.