ആറ്റിങ്ങല്‍: നാഡി ജ്യോതിഷത്തിന്‍റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍. കിഴുവിലം ഒറ്റപ്ലാംമുക്ക് സാന്ത്വനത്തില്‍ മനു എന്ന മിഥുന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ജ്യോതിഷം നോക്കുന്നതിന് എത്തിയ വീട്ടമ്മയെ ആഭിചാരക്രിയകള്‍ നടത്തുകയാണെന്ന വ്യാജേന ബലാല്‍ക്കാരമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.
മനു വീട്ടില്‍ മഠം സ്ഥാപിച്ചാണ് നാഡീജ്യോതിഷം നോക്കുന്നത്. ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, എസ്‌ഐ എസ് സനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.