ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; പൂക്കോയ തങ്ങളെ ഇനിയും പിടികൂടാനാകാതെ അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ഒളിവില്‍ പോയി 50 ദിവസം പിന്നിടുമ്പോഴും ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി.കെ പൂക്കോയ തങ്ങളെ പിടികൂടാനാകാതെ അന്വേഷണ സംഘം. ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രത്യേക സ്ക്വാഡിനെ തന്നെ നിയോഗിച്ചിട്ടും പൂക്കോയ തങ്ങളെ പിടികൂടാനാകാത്തത് വലിയ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. എം സി കമറുദ്ദീന്‍ എം.എല്‍.എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൂക്കോയ തങ്ങള്‍ മുങ്ങിയത്.

പൂക്കോയ തങ്ങള്‍ക്ക് പിന്നാലെ ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീനും മാനേജര്‍ ഹിഷാമും ഒളിവില്‍ പോയി. മൂന്നുപേര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം ആരംഭിച്ചു. എന്നിട്ടും ഇവരെ കണ്ടെത്താനായില്ല. പിന്നീട് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. എന്നിട്ടും ടി.കെ പൂക്കോയ തങ്ങളെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായില്ല.

പൂക്കോയ തങ്ങള്‍ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള സൗകര്യമൊരുക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുഖ്യ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നിക്ഷേപകരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എം.സി കമറുദ്ദീന്‍ എം.എല്‍.എയെ മാത്രം അറസ്റ്റ് ചെയ്ത് ഫാഷന്‍ ഗോള്‍ഡ് വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുക മാത്രമാണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്ന ആക്ഷേപവും നിക്ഷേപകര്‍ ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...