ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂരിലെ ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവിനെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനെയാണ് (20) നിലമ്പൂര്‍ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നാണ് സംഭവം. വില കൂടിയ മദ്യക്കുപ്പികള്‍ വില്‍ക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. പ്രതിയും സുഹൃത്തും ഷോപ്പില്‍ പ്രവേശിച്ച് ഒരാള്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാള്‍ മദ്യക്കുപ്പികള്‍ പ്രത്യേക അറകളുള്ള പാന്റില്‍ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു.

സ്റ്റോക്ക് പരിശോധനയില്‍ ആകെ 11,630 രൂപ വിലവരുന്ന 3 മദ്യകുപ്പികള്‍ മോഷണം പോയത് പിന്നീടാണ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ച ശേഷം നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. കേസ് അന്വേഷിച്ച പൊലീസ് ഷെഹിനെ കസ്റ്റഡിയില്‍ എടുത്തു. കൂട്ടുകാരുമൊത്ത് മദ്യപിക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നമ്പൂരിപ്പൊട്ടി കാഞ്ഞിരപുഴയോരത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു. ഒട്ടുപാല്‍ മോഷ്‌ടിച്ചതിന് പ്രതിക്കെതിരെ പോത്തുകല്ല് പോലീസ് സ്റ്റേഷനില്‍ നേരത്തേ കേസുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ കെ. രതീ ഷ്, എ.എസ്.ഐ വി.വി. ഷാന്റി, സി.പി.ഒമാരായ ലിജോ ജോണ്‍, അരുണ്‍ ബാബു, സ്‌ക്വാഡ് അംഗ ങ്ങളായ ടി. നിബിന്‍ ദാസ്, സി. കെ. സജേഷ് എന്നിവരടങ്ങുന്ന സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...