ഗൂഗിൾ പേ വഴി കടയുടമയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി വിശ്വസിപ്പിച്ച് മൊബൈൽ ഫോണുകൾ കൈക്കലാക്കി ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗൂഗിൾ പേ വഴി കടയുടമയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി വിശ്വസിപ്പിച്ച് മൊബൈൽ ഷോപ്പിൽ നിന്ന് ഫോണുകൾ കൈക്കലാക്കിയ കേസിൽ മാള സ്വദേശി അനന്ത കൃഷ്ണൻ (23) അറസ്റ്റിൽ. പറവൂർ പോലീസാണ് ഇയാളെ പിടികൂടിയത്. ചേന്ദമംഗലം കവലയിലുള്ള ‘ലെറ്റ്സ് കണക്ട്’ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഈ മാസം 10-ന് കടയിലെത്തിയ അനന്തകൃഷ്ണൻ 22,000 രൂപയ്ക്ക് രണ്ട് സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങി. പണം നൽകുന്നതിനായി കടയിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ട്രാൻസാക്ഷൻ നടന്നതായി കാണിക്കുന്ന രസീത് ജീവനക്കാരന് കാണിച്ചു. അത് വിശ്വസിച്ച് ജീവനക്കാരൻ ഫോണുകൾ കൈമാറി.

പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം എത്തിയിട്ടില്ലെന്ന് കണ്ടെത്തി. കാണിച്ച രസീത് വ്യാജമാണെന്ന് മനസ്സിലായി. പ്രതി നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ വയനാട്ടിലെ ഒരാളാണ് ഫോൺ എടുത്തത്. പറവൂർ മേഖലയിലെ ചില വ്യാപാരികൾ സമാന രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ തട്ടിപ്പുകളിൽ അനന്തകൃഷ്ണന് കൂടുതൽ പങ്കുണ്ടോ, ഇയാൾക്ക് കൂട്ടാളികളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്...

0
ആറന്മുള: പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി....

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...