വലിയതുറ: കുട്ടുകാരികള്‍ക്കൊപ്പം പളളിഗ്രൗണ്ടില്‍ തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന ഡാന്‍സ് പരിപാടി കാണാനെത്തിയിരുന്ന പതിനേഴുകാരിയെ ഉപദ്രവിച്ച കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. നെടുമങ്ങാട് പാലോട് ആലംമ്പാറ നിരപ്പ് ശിവാലയം വീട്ടില്‍ നിന്ന് ബീമാപ്പള്ളി വാര്‍ഡില്‍ റ്റി.സി. 45/9649 ഒലീവ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുജീന്ദ്രനെ(35) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ എട്ടിന് രാത്രി 12 ഓടെയായിരുന്നു സംഭവം. തിരുനാളിനോടിനനുബന്ധിച്ച് പളളി ഗ്രൗണ്ടില്‍ നടന്ന ഡാന്‍സ് പരിപാടി കാണുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ ശാരീരിക ഉപദ്രവം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഇയാളെ എസ്.എച്ച്.ഒ. അശോക കുമാര്‍, എസ്.ഐ.മാരായ ശ്യാമകുമാരി,നിതീഷ്, സി.പി.ഒ.ജയകുമാര്‍ എന്നിവര്‍ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























