Wednesday, July 2, 2025 2:42 pm

ക​ഴ​ക്കൂ​ട്ടം ചന്തവിളയിൽ തെരുവുനായുടെ കടിയേറ്റ് 16 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള​യി​ൽ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് അം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ത്ഥി​യ​ട​ക്കം 16 പേ​ർ​ക്ക് പ​രി​ക്ക്. ച​ന്ത​വി​ള പ്ലാ​വ​റ​ക്കോ​ട് വൃ​ന്ദ ഭ​വ​നി​ൽ ഗം​ഗാ​ധ​ര​ൻ, പ്ലാ​വ​റ​ക്കോ​ട് സ്വ​ദേ​ശി ജോ​സ​ഫ്, ചാ​മ​വി​ള വീ​ട്ടി​ൽ ല​താ​കു​മാ​രി, വ​ട്ട​വി​ള വീ​ട്ടി​ൽ പാ​ർ​വ​ണ, ഉ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ മ​നു, ഉ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി ശു​ഭ, ലാ​വ​ണ്യ, ല​താ​കു​മാ​രി, ര​ഞ്ജി​ത്ത്, അ​ർ​ജു​ൻ സ​ന്തോ​ഷ്, അ​ബി, അ​മീ​ന ഷാ​ജി, സൂ​ര്യ, സു​ലേ​ഖ, ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​ർ പാ​ങ്ങ​പ്പാ​റ ഹെ​ൽ​ത്ത് സെൻറ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​തേ​ടി. വെ​ള്ളി​യാ​ഴ്ച പ​ക​ൽ ര​ണ്ടു​മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ വ​രെ വാ​ർ​ഡി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ 16 പേ​രെ​യും വീ​ടു​ക​ളി​ലെ വ​ള​ർ​ത്തും മൃ​ഗ​ങ്ങ​ളെ​യും തെ​രു​വ് നാ​യ് ആ​ക്ര​മി​ച്ച​ത്.

ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗം​ഗാ​ധ​ര​ൻറെ ഇ​ട​തു​കാ​ലി​ലാ​ണ് നാ​യ് ക​ടി​ച്ച​ത്. തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പ​ത്തു​നി​ന്ന പാ​ർ​വ​ണ​യെ നാ​യ് ക​ടി​ച്ചു. തു​ട​ർ​ന്ന് ച​ന്ത​വി​ള, പ്ലാ​വ​റ​ക്കോ​ട്, ഉ​ള്ളൂ​ർ​ക്കോ​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​വി​ധ ആ​ളു​ക​ളെ​യും വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ​യും തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ കൗ​ൺ​സി​ല​ർ ബി​നു​വും ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ക്ര​മി​ച്ച തെ​രു​വ് നാ​യെ പി​ടി​കൂ​ടി. ച​ന്ത​വി​ള വാ​ർ​ഡി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷം ആ​ണെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു നി​ന്നും തെ​രു​വ് നാ​യ്ക്ക​ളെ പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി

0
ന്യൂഡല്‍ഹി: ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6...

തന്‍റെ പിന്‍ഗാമിയെ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ

0
ധരംശാല: തന്‍റെ പിന്‍ഗാമിയെ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ....

പത്തനംതിട്ട ജനറല്‍ ആശുപത്രി ആർ.എം.ഒക്കെതിരെ നടപടിയെടുക്കണം ; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ്ണ നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രി സൗകര്യങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച...

വ​ർ​ക്ക​ലയിൽ രാ​ത്രി​യു​ടെ മ​റ​വി​ൽ ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം

0
വ​ർ​ക്ക​ല: രാ​ത്രി​യു​ടെ മ​റ​വി​ൽ ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. കു​ര​യ്ക്ക​ണ്ണി...