3.44 കിലോഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ്: ബഹ്‌റൈച്ചിൽ നിന്ന് ഏകദേശം 3.5 കോടി രൂപ വിലമതിക്കുന്ന 3.44 കിലോഗ്രാം ബ്രൗൺ ഷുഗർ പിടികൂടി യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്). രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി വസ്തുവുമായി പ്രതി സോനു അഹമ്മദിനെ പിടികൂടുകയായിരുന്നു. രാവിലെ 7 മണിയോടെ ലഖ്‌നൗ-നാൻപാറ ബൈപാസിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടികൂടുകയായിരുന്നു. അഹമ്മദ് അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗമാണെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്നിനൊപ്പം, രണ്ട് മൊബൈൽ ഫോണുകൾ, പണം, ഇലക്ട്രോണിക് വെയ്സിംഗ് സ്കെയിൽ എന്നിവയും അധികൃതർ പിടിച്ചെടുത്തു.

ലഖ്‌നൗവിലെ ബാഡി പക്ദിയയിലെ ഒരു സ്ത്രീയിൽ നിന്നാണ് അഹമ്മദ് മയക്കുമരുന്ന് ശേഖരിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കഴിഞ്ഞ ഒരു വർഷമായി അഹമ്മദ് ബഹ്‌റൈച്ചിലെയും നേപ്പാൾ അതിർത്തി പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തു വരികയാണെന്ന് പ്രതി സമ്മതിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...