Monday, February 17, 2025 10:31 am

40 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ ; പിടികൂടിയത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് സിറ്റിയിലും പരിസരത്തും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടു പേരെ നാർക്കോട്ടിക് സെൽ എസിപി ജയകുമാറിൻെറ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും കുന്ദമംഗലം എസ്ഐ അഷ്‌റഫും പിടികൂടി. മലപ്പുറം നിലമ്പൂർ മുണ്ടേരി ചന്ദ്രഭവനത്തിൽ ജിഷ്ണുദാസ് (28), വേങ്ങര ഊരകം വാക്യാത്തൊടി സൽമാൻ ഫാരിസ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെ പ്രതികൾ മറ്റൊരു റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് പിടികൂടുകയായിരുന്നു.

ലക്ഷങ്ങൾ വില വരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎ  ഇവരിൽ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഉത്സവ സീസൺ കണക്കിലെടുത്ത് വിൽപനക്കായി  ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന്  കൊണ്ടുവന്നതെന്നും മയക്കുമരുന്ന് സംഘങ്ങങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. പിടിയിലായ സൽമാൻ ഫാരിസിന് കവർച്ചാകേസുകൾ ഉൾപ്പെടെ കോഴിക്കോട്ടും മലപ്പുറത്തുമായി വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണങ്കര -വലഞ്ചുഴി റോഡിൽ ഓട പുതുക്കി പണിത് സ്ലാബ് ഇടുന്ന പ്രവർത്തികൾ തുടങ്ങി

0
പത്തനംതിട്ട : കണ്ണങ്കര -വലഞ്ചുഴി റോഡിൽ പെൻഷൻ ഭവന് സമീപമുള്ള...

ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം : ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക് ലൈനില്‍...

നന്നുവക്കാട് മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയേറും

0
പത്തനംതിട്ട : നന്നുവക്കാട് മഹാദേവർ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന...

പരസ്യങ്ങൾ ഓൺലൈൻ ചാനലുകളിലേക്ക് ….പരസ്യങ്ങൾക്കുവേണ്ടി പരസ്യം ചെയ്ത് പത്രങ്ങൾ

0
കൊച്ചി : പത്രങ്ങളുടെ പരസ്യവരുമാനത്തില്‍ കുത്തനേ ഇടിവ്. നോട്ട് നിരോധിച്ച്...