അഞ്ചലിൽ യുവാക്കൾ എംഡിഎംയുമായി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അഞ്ചൽ: കൊല്ലം ജില്ലയിലെ അഞ്ചലില്‍ വന്‍ മയക്കുമരുന്ന് വേട്ട. ന്യൂജെൻ മയക്കുമരുന്നുമായെത്തിയ യുവാക്കളെ പോലീസ് സാഹസികമായി പിടികൂടി. അഞ്ചല്‍ സ്വദേശികളായ അലി ഷര്‍ബാന്‍, മനോജ്‌ എന്നിവരാണ് 13 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. വാഹന പരിശോധനക്കിടെ കാറിൽ അമിത വേഗതയിലെത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസഫ് സംഘത്തിന്‍റെയും അഞ്ചല്‍ പോലീസിന്‍റേയും പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ആലഞ്ചേരി ചണ്ണപ്പേട്ട റോഡിൽ നീല സ്വിഫ്റ്റ് കാറിലെത്തിയ അഞ്ചല്‍ സ്വദേശികളായ അലി ഷര്‍ബാന്‍, മനോജ്‌ എന്നിവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ പോലീസിനെ വെട്ടിച്ച് അമിത വേഗതയിൽ പ്രതികൾ കാറുമായി പാഞ്ഞു. പിന്തുടർന്ന പോലീസ് സംഘം ആലഞ്ചേരി ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം വച്ച് കാര്‍ തടഞ്ഞു.

കാറില്‍ നിന്നും ഇറങ്ങിയ പ്രതികൾ സമീപത്തെ മതില്‍ ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് സിനിമാ സ്റ്റൈലിൽ സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ സിഗരറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് അളക്കുന്നതിനായുള്ള ഇലട്രോണിക്സ് ത്രാസും കാറിൽ നിന്നും പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. വിൽപനയ്ക്ക് വേണ്ടിയാണോ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതെന്ന് സംശയമുണ്ട്. മയക്കുമരുന്ന് കടത്തിൽ കൂടുതൽ ഇടപാടുകാരുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...