അനധികൃത വിൽപനയ്ക്കായി കടത്തിക്കൊണ്ടു വന്ന വിദേശ മദ്യ ശേഖരവുമായി യുവാവ് അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അനധികൃത വിൽപനയ്ക്കായി കടത്തിക്കൊണ്ടു വന്ന വിദേശ മദ്യ ശേഖരവുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ കോഡൂരിലാണ് സംഭവം. 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ജിതേഷ്.കെ.പി (34) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നുമായാണ് മദ്യം പിടിച്ചെടുത്തത്. മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി പ്രകാശും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.എം, അനീസ് ബാബു, മുഹമ്മദ്‌ മുസ്തഫ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ കണ്ണൂരിൽ 12 ലിറ്റർ ചാരായവുമായി അഴിക്കോട് സ്വദേശിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. അഴിക്കോട് ഉപ്പായിച്ചാൽ സ്വദേശി രജീന്ദ്രൻ പി(54) ആണ് പിടിയിലായത്. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി.പിയുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ വി.പി, സന്തോഷ് എം.കെ, പ്രിവന്റീവ് ഓഫീസർമാരായ നിഷാദ് വി, സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിത്ത് പി എന്നിവരും കേസെടുത്ത കേസെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...