അഞ്ചാലുംമൂട്: യൂത്ത് കോണ്‍ഗ്രസ് തൃക്കടവൂര്‍ മണ്ഡലം കമ്മിറ്റി അഞ്ചാലുംമൂട്ടിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തൃക്കടവൂരിലും അഞ്ചാലുംമൂട്ടിലും കൊടിമരങ്ങള്‍ നശിപ്പിക്കുകയും കൊടികള്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ചാണ് മാര്‍ച്ച് നടത്തിയത്.
ജില്ലാ പ്രസിഡന്റ് അരുണ്‍രാജ് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുബ്ബലാല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സായി ഭാസ്കര്‍, ബൈജു മോഹന്‍, കരുവാ റഫീഖ്, കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, അജിത്ത് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.