കോഴിക്കോട്: തിരുവമ്പാടിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം. റോഡ് നിര്‍മ്മാണത്തിലെ അപാകത ചോദ്യം ചെയ്തതിനാണ് നേതാവിനെ മര്‍ദിച്ചതെന്നാണ് പരാതി. യൂത്ത്കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി യു. അജ്മലിനാണ് മര്‍ദനമേറ്റത്. സിപിഎം നേതാക്കളും കരാറുകാരനുമാണെന്ന് തന്നെ ആക്രമിച്ചതെന്ന് യു. അജ്മല്‍ പറഞ്ഞു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ അജ്മല്‍ പരാതി നല്‍കിയിട്ടുണ്ട്. കൈതപ്പൊയില്‍ അഗസ്ത്യമുഴി റോഡ് നിര്‍മാണത്തിലെ അപാകത ചോദ്യം ചെയ്തതിനാണ് നേതാവിന് മര്‍ദനം ലഭിച്ചത്. പ്രോജക്‌ട് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വീതി റോഡിനില്ലാത്തതിനെ അജ്മല്‍ ചോദ്യം ചെയ്തിരുന്നു.