കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്വർണക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. ലായം റോഡിലെ കോൺഗ്രസ് ഓഫീസിൽനിന്ന് കോലവുമായി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഇറങ്ങിയതോടെ തൃപ്പൂണിത്തുറ സി.ഐ ബി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ബലം പ്രയോഗിച്ച് മുഖ്യമന്ത്രിയുടെ കോലം പിടിച്ചുവാങ്ങിയത് പ്രവർത്തകരുമായി സംഘർഷത്തിനിടയാക്കി.
തുടർന്ന് സ്റ്റാച്യു ജംങ്ഷനിലേക്ക് പ്രകടനമായി നീങ്ങിയ പ്രവർത്തകരെ മുനിസിപ്പൽ ഓഫീസിന് സമീപം പോലീസ് തടഞ്ഞത് വീണ്ടും നേതാക്കളും പൊപോലീസുമായി വാഗ്വാദത്തിനിടയാക്കി. തുടർന്ന് പ്രവർത്തകർ പ്രതിഷേധയോഗം നടത്തി. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. അനിൽ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.