മഞ്ഞത്തോട് : യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മഞ്ഞത്തോട് ആദിവാസി ഊരിൽ വിഷുദിനം ആഘോഷമാക്കി യൂത്ത്കോൺഗ്രസ്സ്. അതിരാവിലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ഊരിലെത്തിയ പ്രവർത്തകർ ഊര് മൂപ്പൻ രാജു മഞ്ഞത്തോടിന് വിഷുകൈനീട്ടം നൽകി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് പ്രഭാത ഭക്ഷണം ഊരിലെ മുഴുവൻ നിവാസികൾക്കും വിഷുകൈനീട്ടവും ഭക്ഷ്യകിറ്റും വിതരണം ചെയ്തു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ശേഷം ഉച്ചഭക്ഷണം കഴിച്ച് പിരിഞ്ഞു. പൊതു പരിപാടി കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. സന്ധ്യ രവീന്ദ്രൻ, അരവിന്ദ് വെട്ടിയ്ക്കൽ, സംജി ഇടമുറി, ദീപു പീടികയിൽ, അനൂപ് ദത്ത് മമ്പാറ, ഉദയൻ അമ്പിളി രമേശ്, മുഹമ്മദ് റോഷൻ, തൻവീർ മുഹമ്മദ്, റെജബ് അയ്യൂബ് എന്നിവർ നേതൃത്വം നൽകി.