റാന്നി : കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ അന്യായമായി 59 മണിക്കൂര്‍ തടവില്‍ വച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യൂത്ത് കോണ്‍ഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രതീകാത്മകമായി 59 ചാട്ടയടി പ്രതിഷേധവും പ്രകടനവും നടത്തി. ജില്ലാ പ്രസിഡന്റ് എം. ജി. കണ്ണന് യോഗിക്ക് ചാട്ടയടിച്ച് യോഗം ഉദ്ഘാടനം ചെയ്തു. റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി അധ്യക്ഷത വഹിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗംസിബി താഴത്തില്ലത്ത്, വി.എം ജോണ്‍, ജെറിന് പ്ലാചേരില്‍, ജോസഫ്, ഷിബു തോണിക്കടവില്‍, ഉദയന്‍, മറിയം ടി തോമസ്, ടിന്റു സ്കറിയ, ആരോണ്‍ പനവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.