ഇലന്തൂര്‍ : ഇലന്തൂര്‍ വില്ലേജ് ഓഫീസില്‍ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍ പറഞ്ഞു. ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജിബിന്‍ ചിറക്കടവില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം ജോണ്‍ സണ്‍, കെ പി മുകുന്ദന്‍, ബൈജു ഭാസ്കര്‍, സിനു എബ്രഹാം, സ്റ്റയിന്‍ ജോസ്,വിഷ്ണു, സിജോ, ഷൈജു, അനുപമ, അജയ് നാഥ്, ജസ്റ്റിന്‍, അനു, സൂരജ്, ലിജു, ജിതിന്‍ എന്നിവര്‍ പങ്കെടുത്തു.