ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത്കോൺ​ഗ്രസ് ജില്ലാജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോ​ഗ്യനില ​ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ നടത്തിയ മാർച്ചിൽ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത്കോൺ​ഗ്രസ് ജില്ലാജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോ​ഗ്യനില ​ഗുരുതരം.  മേഘ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് അടിയന്തിരമായി മാറ്റി. ഇന്നലെ രാത്രിയാണ് മാറ്റിയത്. ഇന്നലെ ആലപ്പുഴയിലെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ പുരുഷ പോലീസ് ലാത്തി കൊണ്ട് തലക്കടിച്ചാണ് മേഘയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.  മേഘയുടെ സ്ഥിതി ഗുരുതരമായതിനാലാണ് ഇന്നലെ രാത്രി തന്നെ മെഡിക്കൽ കോളേജിൽ നിന്നും മാറ്റിയത്. ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘ‍ര്‍ഷമുണ്ടായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പോലീസ് സംഘം വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പോലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കലക്ട്രേറ്റിലേക്ക് നടത്തിയ മാ‍ര്‍ച്ചാണ് സംഘ‍ഷത്തിൽ കലാശിച്ചത്.  സംസ്ഥാന വൈസ് പ്രസി‍ഡന‍്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകരേയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പുരുഷ പോലീസുകാര്‍ വനിതകളെ വളഞ്ഞിട്ട് തല്ലിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച പ്രവ‍ര്‍ത്തക‍ര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ ഉപരോധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...