Friday, October 4, 2024 10:22 am

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി. ഇനി സെപ്തംബർ ആറിന് തിരഞ്ഞെടുപ്പ് പുനരാരംഭിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവും തിരഞ്ഞെടുപ്പ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. തീരുമാനം വൈകിയതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ചാണ്ടി ഉമ്മനും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കഴിഞ്ഞ ദിവസമാണ് കോടതി നീക്കിയത്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാർത്ഥി ഷഹബാസ് വടേരി നൽകിയ ഹർജിയിലായിരുന്നു യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തത്.

എന്നാൽ കഴിഞ്ഞ ദിവസം ഹർജി ഷഹബാസ് വടേരി പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്. ഇതോടെ ഓൺലൈനായുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി യൂത്ത് കോൺഗ്രസിന് മുന്നോട്ട് പോകാമെന്നിരിക്കെയാണ് ഹൈക്കമാൻ്റ് തിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ വിവിധ തലത്തിലുള്ള എതിർപ്പ് നിലനിന്നിരുന്നു. ഗ്രൂപ്പ് പോര് ശക്തമായിരിക്കെ നേരത്തേ തന്നെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യം മുതിർന്ന നേതാക്കൾക്കുണ്ടായിരുന്നു. ഇക്കാര്യം വിഡി സതീശനും കെ സുധാകരനുമടക്കം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടി വന്നിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ചാഗോസ് ദ്വീപിൻ്റെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുത്ത് ബ്രിട്ടണ്‍

0
ലണ്ടന്‍: ഷാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടണ്‍. പതിറ്റാണ്ടുകള്‍ക്ക്...

കോഴഞ്ചേരിയിലെ സി.കേശവന്‍ സ്മാരകത്തിന്റെ നവീകരണം പൂർത്തിയായി

0
കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറിയും നിവർത്തന പ്രക്ഷോഭ നായകനും തിരുകൊച്ചി...

തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയൽ ; പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

0
വീണ്ടും പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അടുത്തിടെ നിരവധി ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക്...

എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം ; മനാഫ്

0
കോഴിക്കോട് : ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍...