പത്തനംതിട്ട : യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ക്വിറ്റിന്ത്യാ ദിനവും സംയുക്തമായി ആചരിച്ച് പതാക ഉയർത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ എല്ലാം മാറ്റിവെച്ചതിനാൽ പതാക ഉയർത്തൽ മാത്രമാണ് ഉണ്ടായിരുന്നത്. പത്തനംതിട്ടയിലെ വലഞ്ചുഴിയിൽ നടന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പതാക ഉയർത്തി. സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനപ്പെട്ട ഒരേടായിരുന്നു കിറ്റിന്ത്യ സമരം എന്നും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ അതിന്റെ പ്രാധാന്യം എത്രത്തോളമുണ്ട് എന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു. ആ സമരം ഒരു ഓർമ്മപ്പെടുത്തൽ ആണെന്നും വൈദേശിക ശക്തികൾക്കെതിരെ എങ്ങനെയാണോ നമ്മുടെ പൂർവികർ പോരാടിയത് അതുപോലെതന്നെ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും മതേതരത്വ ജനാധിപത്യം മൂല്യങ്ങളും നിലനിർത്തുന്നതിന് കാലഘട്ടത്തിനനുസൃതമായ രീതിയിൽഭരണകൂടത്തിനെതിരെ സന്ധിയില്ലാതെ സമരം നടത്തുന്നതിന് ഇന്ത്യയിലെ യുവജനങ്ങൾ യൂത്ത് കോൺഗ്രസ് എന്ന സംഘടനയുടെ കീഴിൽ സജ്ജമാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും തുടർന്നും ആ നാട് പഴയതുപോലെ ആക്കുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളോട് പൂർണമായും ഐക്യപ്പെട്ട് പ്രവർത്തിക്കുവാനുള്ള ഉത്തരവാദിത്വം ഓരോ കോൺഗ്രസുകാരനും ഏറ്റെടുക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നാസർ തോണ്ട മണ്ണിൽ,അജ്മൽ ഷാ, പി വി അഹമ്മദ്, ഹനീഫാ ഇടതുണ്ടിൽ,ഷൈജു ഐ, ജാനി മോൻ, യൂസഫ് തരകൻ്റെയ്യത്ത്, അൽത്താഫ് ഹനീഫ, അർഷിദ് അൻസാരി, ഫാത്തിമ നാസർ, സെയ്ദാലി അബ്ദുൽ ഹൈ,ഷിബിലി വലംഞ്ചുഴി, കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.