സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുക ; നരേന്ദ്രമോദി ഓഗസ്റ്റ് 23ന് യുക്രെയ്‌നിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23ന് യുക്രെയ്ന്‍ സന്ദര്‍ശിക്കുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയും യുക്രെയ്‌നുമായി രണ്ടുവര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദി യുക്രെയ്നിലെത്തുന്നത്. ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ സെലെന്‍സ്‌കിയും മോദിയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. നിലവിലുള്ള പ്രതിസന്ധികളും സംഘര്‍ഷങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ചും ഇന്ത്യ-യുക്രെയ്ന്‍ ബന്ധം ദൃഢമാക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ഇന്ത്യ ചെയ്യുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

യുക്രെയ്ന്‍ – റഷ്യ യുദ്ധം ആരംഭിച്ചതു മുതല്‍ ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമെ പരിഹാരം സാധിക്കുകയുള്ളു എന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് എന്ത് സംഭാവന നല്‍കാനും തങ്ങള്‍ തയാറാണെന്നായിരുന്നു മോദിയുടെ ഉറപ്പ്. ഈ മാസം ആദ്യം മോദി മോസ്‌കോയും സന്ദര്‍ശിച്ചിരുന്നു. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...