Friday, June 21, 2024 6:45 am

മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയം ; രമേശ് ചെന്നിത്തലയെ ആദരിച്ച് യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വൻ വിജയം നേടുന്നതിന് ചുക്കാൻ പിടിച്ച എഐസിസി പ്രവർത്തക സമിതി അംഗവും കേരളത്തിന്റെ മുൻപ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലക്ക് പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആദരം. ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന സംസ്ഥാനത്ത് 13 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി പാർട്ടിയെ തിരിച്ചു കൊണ്ടുവന്ന ചെന്നിത്തല മാജിക്കിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ആണ് ആദരം നൽകിയത്. എൻസിപി, ശിവസേന എന്നീ പാർട്ടികളുമായി ചേർന്ന് ഒറ്റക്കെട്ടായി ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ രമേശ്‌ ചെന്നിത്തല എന്ന ദേശീയ നേതാവിന്റെ രാഷ്ട്രീയ മെയ്‌വഴക്കം രാജ്യം മുഴുവൻ ചർച്ചയാവുകയാണ്. ശരദ് പവാർ, ഉദ്ദവ് താക്കറേ എന്നീ നേതാക്കന്മാരോട് ചേർന്നാണ് രമേശ്‌ ചെന്നിത്തല കോൺഗ്രസിന്റെ കരുത്ത് പ്രകടമാക്കിയത്. തന്റെ സ്നേഹിതനും സഹപ്രവർത്തകനുമായിരുന്ന മുൻ മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് അശോക് ചവാൻ ഉൾപ്പെടെയുള്ളവർ പാർട്ടി വിടുന്ന സാഹചര്യത്തിലാണ് ചെന്നിത്തല നേതൃത്വം ഏറ്റെടുത്തിരുന്നത്. ഈ വിജയം ഒരു തുടക്കം ആണെന്നും മഹാ വികാസ് അഘാഡി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം ആവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ ഗ​ർ​ഭി​ണിയെ മ​ർ​ദി​ച്ചെ​ന്ന് പരാതി

0
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി ഗ​ർ​ഭി​ണി​യാ​യ യു​വ​തി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭ​ർ​ത്താ​വി​നെ...

കുവൈറ്റ് തീപിടുത്ത ദുരന്തം ; ഇനി ചികിത്സയിൽ കഴിയുന്നത് എട്ട് പേർ

0
കുവൈറ്റ്: കുവൈറ്റ് തീപിടുത്തത്തിൽ ഇനി ചികിത്സയിൽ കഴിയുന്നത് എട്ട് പേർ മാത്രം....

നഷ്ടക്കണക്ക് ; ഇടപ്പള്ളി മേഖലയിലെ റേഷൻ കടകൾ പൂട്ടിപ്പോകുന്നു

0
കൊച്ചി: നഷ്ടക്കണക്കിൽ ഇടപ്പള്ളി മേഖലയിലെ റേഷൻ കടകൾ പൂട്ടിപ്പോകുന്നു. മാമംഗലം മുതൽ...

ശത്രുക്കളെ പാഠം പഠിപ്പിക്കും ; പാകിസ്താന് മുന്നറിയിപ്പുമായി മോദി

0
ശ്രീനഗർ: കശ്മിരിലെ സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടുളള തുടർച്ചയായ ഭീകരാക്രമണങ്ങളിൽ പാകിസ്താന് ശക്തമായ...