കൊച്ചി: എറണാകുളം നോർത്ത് പോലീസ് മർദിച്ചതായി ഗർഭിണിയായ യുവതി. കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാനെത്തിയപ്പോളാണ് സംഭവം. സിഐ കരണത്ത് അടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഷൈൻ മോൾ എന്ന യുവതിക്കാണ് മർദനമേറ്റത്. പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഭർത്താവിനെ മർദിക്കുന്നതാണ് കണ്ടത്. ഇത് ചോദ്യംചെയ്തപ്പോൾ സിഐ തന്റെ ചെവിയിൽ ആഞ്ഞ് അടിച്ചു. തുടർന്ന് കുറച്ചു പേർ ചേർന്ന് തന്നെ തള്ളുകയും ഉന്തുകയും ചെയ്തു. ഗർഭിണിയാണെന്ന് പറഞ്ഞിച്ചും വിട്ടില്ലെന്നും യുവതി പറയുന്നു. അടിവയറിനും ചെവിയ്ക്കും വേദനയുണ്ടെന്ന് ഗർഭിണിയായ യുവതി പറയുന്നു. ഭർത്താവിന്റെയും മക്കളുടെയും മുന്നൽവച്ചാണ് യുവതിക്ക് മർദനമേറ്റതായി പറയുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























