തിരുവനന്തപുരം : ഡിവൈഎഫ്ഐ കേന്ദ്രത്തിനെതിരെ സമരം നടത്തുമ്പോൾ അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ആളെക്കൂട്ടുകയാണ് യൂത്ത് കോൺഗ്രസ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീടുകൾ കയറി വനിതാ നേതാക്കൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ കയറി അറസ്റ്റ് ചെയ്ത എത്ര സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടായത്. തിരുവഞ്ചൂരിന്റെ പോലീസ് എത്ര വനിതകളെയാണ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തത്. എന്തിനാണ് രാഹുൽ മങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് കലാപമുണ്ടാക്കിയതിനാണ് അറസ്റ്റ്. പിങ്ക് പോലീസിന്റെ വാഹനം അടിച്ചു തകർത്തു. രാജ്യത്തിൻറെ തൊഴിലില്ലായ്മയുടെ മഹാസമരത്തിൽ യൂത്ത് കോൺഗ്രസ് എവിടെയുമില്ലെന്നും വിമർശിച്ചു. കൊൽക്കത്ത യൂത്ത് ബ്രിഗേഡ് റാലിയുടെ തുടർച്ചയാകും ഡിവൈഎഫ്ഐ മനുഷ്യചങ്ങലയെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. വലിയ യുവജന മുന്നേറ്റമാണ് കൊൽക്കത്തയിൽ ഉണ്ടായത്. വലിയ ആവേശം പകരുന്നതായിരുന്നു കൊൽക്കത്ത റാലി. സമാനമായ മുന്നേറ്റം രാജ്യത്താകെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.