പത്തനംതിട്ട : ലോക്ക് ഡൌണ്‍ കാലത്ത് അടഞ്ഞുകിടക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും വൈദ്യുതി ചാർജ് ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബിയുടെ പകല്‍കൊള്ള അവസാനിപ്പിക്കണമെന്നും മുന്‍ എം.എല്‍.എയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. ശിവദാസൻ നായർ ആവശ്യപ്പെട്ടു.
റീഡിംഗ് എടുത്ത് ശരിയായ ബിൽ നല്‍കുക, ക്യാൻസർ, കിഡ്നി ഹൃദയ രോഗികൾക്കും, അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെയും വൈദ്യുതി ചാർജ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈപ്പട്ടൂർ വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ത്രീ ഫേസ് പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ പ്രസിഡന്റ് ജി കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അബു എബ്രഹാം വീരപ്പള്ളി, ജിതിൻ നൈനാൻ, ഡിസിസി ജനറൽ സെക്രട്ടറി സജി കൊട്ടക്കാട്, യൂത്ത് കോൺഗ്രസ് അസംബ്ളി പ്രസിഡൻറ് ജോയൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജി ജോൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോസമ്മ ബാബുജി എന്നിവർ സംസാരിച്ചു.