മഞ്ചേരി : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നടന്ന പോലീസ് ആക്രമണത്തിൽ കാലിന് ഗുരുതരമായ പരിക്കേറ്റ് മഞ്ചേരി ഏറനാട് ഹോസ്പിറ്റലിൽ മുട്ടുകാൽ സർജറിക്ക് വിധേയമായ മൊറയൂർ ഒഴുകൂർ സ്വദേശി എ കെ ഷെഫീക്കിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി അനിൽകുമാർ എംഎൽഎ സന്ദർശിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് വി പി ഫിറോസ്, കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഇകെ അൻഷിദ്, മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ, മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ഷൈജൽ ഏരിക്കുന്നൻ, മഞ്ചേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി മഹറൂഫ് അലി, മഞ്ചേരി നിയോജകമണ്ഡലം കെഎസ്‌യു പ്രസിഡൻറ് രോഹിത്, മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഫർഹാൻ പൂക്കോടൻ ഫായിസ് പെരുമ്പിലായി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.