യൂത്ത് കോൺഗ്രസിന്റെ ശബരിമല ഹെൽപ്പ് ഡസ്ക്കിലേക്ക് അപ്രതീക്ഷിത സന്ദർശനവുമായി ദേശിയ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസി കോംപ്ലക്സ്സിൽ പ്രവർത്തിക്കുന്ന ശബരിമല ഹെൽപ്പ് ഡെസ്ക്കിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പുഷ്പലത സി.ബി സന്ദർശനം നടത്തി. കഴിഞ്ഞ അഞ്ചുവർഷമായി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയെയും സഹപ്രവർത്തകരേയും അവര്‍ അഭിനന്ദിച്ചു.  ദേശീയ സെക്രട്ടറിയെ ഷാൾ അണിയിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ശബരിമലയിൽ ഇത്തവണയുണ്ടായ  തിരക്കുകൾക്കിടയിലും യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രവർത്തനങ്ങൾ എല്ലാവര്‍ക്കും മാതൃകയാണെന്ന് പുഷ്പലത പറഞ്ഞു.

ജില്ലയിലെ വിവിധ മണ്ഡലം അസംബ്ലി പ്രവർത്തകരോട് സംസാരിക്കുകയും ഹെൽപ്പ് ഡസ്ക്കിന്റെ പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും ചെയ്ത ശേഷം അയ്യപ്പഭക്തർക്ക് ലഘുഭക്ഷണവും വിതരണം ചെയ്ത ശേഷമാണ് അവർ മടങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, അനൂപ് വേങ്ങാവിളയിൽ, മുഹമ്മദ് സലീൽ സാലി, അഡ്വ.ലിനു മാത്യു മള്ളേത്ത്, ജസ്റ്റിൻ ജെയിൻ മാത്യു, ജിബിൻ ചിറക്കടവിൽ, ജോയമ്മ സൈമൺ, അഡ്വ. സുസ്മിത, ബിജു മലയിൽ, കണ്ണൻ കുമ്പളാംപൊയ്ക, സുധീഷ് സി പി, റ്റിജോ സാമുവൽ, ജാക്സൺ, നസിം കുമ്മണ്ണൂർ, സുഹൈൽ നജീബ്, ജെയ്സൺ തോട്ടഭാഗം, അജ്മൽ തിരുവല്ല, ദിലീപ് പി, ഹെൽപ്പ് ഡസ്ക്ക് കോർഡിനേറ്റർമാരായ അഖിൽ സന്തോഷ്, അസ് ലം കെ അനൂപ്, കാർത്തിക്ക് മുരിംങ്ങമംഗലം എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...