പത്തനംതിട്ട : പ്രവാസികളോടുള്ള ക്രൂരത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്ന് കെപിസിസി അംഗം പി മോഹൻരാജ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ഓമല്ലൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് നേതാവ് വിജയ് ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, ഏഴംകുളം അജു, മണ്ഡലം പ്രസിഡന്റ് കെ.എ വർഗീസ്, റോയ് മോൻ മുള്ളനിക്കാട്, പ്രദീപ് നായർ, ബിനു റ്റി ഡേവിഡ്, ലിജോ ബേബി, അഖിൽ ഓമല്ലൂർ, സുനിൽ മോൻ ടി.എസ്, ജിത്ത് ജോൺ, സജി മുള്ളനിക്കാട്, ബ്ലെസ്സൺ എബ്രഹാം, സുജിത് കുമാർ, ജിനു ചിക്കനാൽ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.