പത്തനംതിട്ട : തിരുവനന്തപുരം മേയറുടെയും പിണറായി സർക്കാരിൻ്റെയും സ്വജനപക്ഷപാതത്തിനും അനധികൃത നിയമനങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് വലംഞ്ചുഴി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷൻ നാസർ തോണ്ടമണ്ണിൽ സമരം ഉത്ഘാടനം ചെയ്തു.
വിലക്കയറ്റവും,തൊഴിലില്ലായ്മയും കൊണ്ട് നട്ടം തിരിയുന്ന കുടുംബങ്ങളുടെ പ്രതീക്ഷയാകുന്ന ഉദ്യോഗാർത്ഥികളെ നിരാശപ്പെടുത്തിക്കൊണ്ട് ഇഷ്ടക്കാരെ തിരികി കയറ്റുന്ന തിരുവനന്തപുരം മേയർ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. മേയർ സ്ഥാനം രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്ന് നാസർ തോണ്ടമണ്ണിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് വിഷ്ണു ആർ പിള്ള മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി കോൺഗ്രസ് അസംബ്ലി പ്രസിഡൻ്റ് ഷാജി സുറൂർ, ഷീജാ യൂസഫ്, ഷിഹാബുദ്ധീൻ ,പി വി അഹമ്മദ്, യൂസഫ് തരകൻ്റയ്യത്ത്, ഇൻഷാദ് വലംഞ്ചുഴി, മുഹമ്മദ് അഷറഫ്, ഷൈജു ഐ, അജിംഷാ, ഫാത്തിമാ നാസർ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.