എം.ബി.ബി.എസ്. ഇന്റേണ്‍ഷിപ്പിന് സൗകര്യം നല്‍കാമെന്ന് പറഞ്ഞ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : എം.ബി.ബി.എസ്. ഇന്റേണ്‍ഷിപ്പിന് സൗകര്യം നല്‍കാമെന്നുപറഞ്ഞ് റാന്നി സ്വദേശിനിയുടെ ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. നേമം എസ്.വി.സദനത്തില്‍ എസ്.വി.അനു(27)നെയാണ് അറസ്റ്റ് ചെയ്തത്.

ചൈനയില്‍ എം.ബി.ബി.എസിന് പഠിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് അര്‍മീനിയയില്‍ ഇന്റേണ്‍ഷിപ്പിന് സൗകര്യം നല്‍കാമെന്ന് പറഞ്ഞാണ് അനു പണം വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനി അര്‍മീനിയയിലെത്തിയപ്പോള്‍ പറഞ്ഞിരുന്ന കോളേജില്‍ അഡ്മിഷന്‍ എടുത്തിരുന്നില്ല. അവിടെ ഇന്റേണ്‍ഷിപ്പ് സൗകര്യം ഇല്ലായിരുന്നെന്നും ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

2021 ഏപ്രിലിലാണ് റാന്നി പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. അനുവിനെ പോലീസ് റാന്നിയിലേക്ക് വിളിപ്പിച്ചെങ്കിലും അര്‍മീനിയയിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. ഒരു വര്‍ഷത്തോളം വിദേശത്തായിരുന്ന ഇയാള്‍ പിന്നീട് ചെന്നൈയിലെത്തി.

ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചെന്നൈ വിമാനത്താവളം അധികൃതര്‍ വിവരം റാന്നി പോലീസില്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എസ്.ഐ. സന്തോഷ്‌കുമാര്‍, സി.പി.ഒ. ഷിന്റോ എന്നിവര്‍ ചെന്നൈയിലെത്തി അനുവിനെ അറസ്റ്റുചെയ്യുകയായിരുന്നു. റാന്നി ഇന്‍സ്പെക്ടര്‍ എം.ആര്‍.സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ.ഹരികുമാര്‍, ഗ്രേഡ്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...