മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി എസ് ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക സംഘത്തിന്റെ നീക്കം. മെസിയെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർ 22.68 കോടി സേവന നികുതി അടയ്ക്കാത്തതിലാണ് ജി എസ് ടി വകുപ്പിന്റെ അന്വേഷണം. വിദേശത്തേക്ക് കോടികൾ കൈമാറിയതുമായി ബന്ധപ്പെട്ട് ഫെമ ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി പ്രാഥമിക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടുണ്ടോ എന്ന സംശയവും ഇ.ഡിയ്ക്കുണ്ട്. കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കും. വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണറിപ്പോർട്ടിലുള്ളത്.

കൂടാതെ കഴിഞ്ഞ സർക്കാരും സ്പോൺസറുo തമ്മിൽ അവിശുദ്ധ ഇടപാട് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിന് ചില്ലിക്കാശ് നഷടമുണ്ടായില്ലെന്നും,വ്യാജ ഇടപാടിൽ സർക്കാർ ചട്ടവിരുദ്ധമായി ഇടപെട്ടില്ലെന്നുമായിരുന്നു കായിക വകുപ്പ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്ന ശേഷമുള്ള മുൻ മന്ത്രി വി.അബ്ദുറഹ്മാന്റെയും സ്പോൺസറുടെയും പ്രതികരണം.

സർവ്വതും പച്ചക്കള്ളമെന്ന് രേഖകൾ തെളിയിക്കുന്നു. മെസിയേയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിലും ചട്ടലംഘനത്തിലും, കഴിഞ്ഞ LDF സർക്കാർ ഇടപെട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്റ്റേഡിയം കൈമാറാൻ നിർദേശിച്ചതെന്നും കണ്ടെത്തലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...