അറിയുമോ കരിമ്പിൻ ജ്യൂസിന്റെ ഗുണങ്ങൾ?

For full experience, Download our mobile application:
Get it on Google Play

കരിമ്പിലെ സ്വാഭാവിക പഞ്ചസാര നിങ്ങളുടെ ശരീരത്തിന് ശരിയായ ഊർജ്ജം നൽകുന്നു. ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാനുമുള്ള ഏറ്റവും നല്ല പാനീയമാണിത്. കരിമ്പിന്‍ ജ്യൂസ് ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, ഇരുമ്പ്, മറ്റ് ഇലക്ട്രോലൈറ്റുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും ചര്‍മ്മത്തിലെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കാന്‍ സഹായിക്കും.

കരിമ്പ് ജ്യൂസിന്റെ അത്ഭുതകരമായ ഗുണങ്ങളിൽ ഒന്ന് മുഖക്കുരുവിനെതിരെ പോരാടുകയും പാടുകൾ കുറയ്ക്കുകയും വാർദ്ധക്യത്തെ വൈകിപ്പിക്കുകയും ചർമ്മത്തെ മൃദുലമാക്കുകയും ചെയ്യുന്നു എന്നതാണ്. ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻ,ർ, സ്തനാര്‍ബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

കരിമ്പ് ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും. കരിമ്പില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയാനും ബലക്ഷയം കുറയ്ക്കാനും സഹായിക്കും. കരിമ്പ് ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുകയും ദഹനരസങ്ങളുടെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യും. വയറിലെ അണുബാധ തടയാനും ഇത് സഹായിക്കുന്നു. കരിമ്പ് ജ്യൂസിൽ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളെ ശക്തിപ്പെടുത്തുകയും ദ്രവത്തിൽ നിന്ന് സംരക്ഷിക്കുകയും വായ്നാറ്റത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...