പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ യൂത്ത് കോൺഗ്രസ് പഴയ പ്രതാപകാലത്തേക്ക് തിരിച്ചു വന്നിരിക്കുകയാണെന്ന് പി.ജെ കുര്യൻ പറഞ്ഞു. എംജി കണ്ണന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി ചാർജ് ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ കാലഘട്ടത്തിലും കോവിഡ് മഹാമാരിയുടെ കാലത്തും ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സേവന സന്നദ്ധ പ്രവർത്തനങ്ങളുമായി നിറഞ്ഞു നിന്നിരുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് പ്രസിഡന്റ് റോബിൻ പരുമല അധ്യക്ഷത വഹിച്ചു. തുടർന്ന് ജില്ലാ പ്രസിഡന്റ് ആയി എംജി കണ്ണന് ചുമതല കൈമാറിക്കൊണ്ട് മിനിട്സിൽ ഒപ്പുവച്ചു. ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ ശിവദാസൻ നായർ, പഴകുളം മധു, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെപിസിസി അംഗം പി .മോഹൻരാജ്, ജില്ലയിൽ യൂത്ത് കോൺഗ്രസ് ചാർജുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, അൻസാരി അടിമാലി, അനീഷ് വരിക്കണ്ണാമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷെഹീം, എ സുരേഷ്‌കുമാർ, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ സംസാരിച്ചു.