ആനിക്കാട് : യൂത്ത് കോൺഗ്രസ് ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേത്രുത്വത്തില്‍ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റുകൾക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സർക്കാരിന്റെ ബജറ്റിന്റെ കോപ്പി കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രധിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ആനിക്കാട് മണ്ഡലം പ്രസിഡണ്ട് നിഖിൽ ചാക്കോ അധ്യക്ഷത വഹിച്ചു. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസൻ ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, ഗ്രാമപഞ്ചായത്ത് അംഗം മോളിക്കുട്ടി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എം ബഷീർ കുട്ടി, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീൽ സാലി, കാഞ്ചന എംകെ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദീപു തെക്കേമുറി, യൂത്ത് കോൺഗ്രസ് തിരുവല്ല അസംബ്ലി വൈസ് പ്രസിഡണ്ട് റോണി അലക്സ് ഈപ്പൻ, റാന്നി അസംബ്ലി വൈസ് പ്രസിഡണ്ട് സുനിൽ യമുന, കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി സാജൻ എബ്രഹാം, ഗാന്ധി ദർശൻ വേദി തിരുവല്ല അസംബ്ലി ജനറൽ സെക്രട്ടറി സുരേഷ് വാലുപറമ്പിൽ, യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ് ജയ്സൺ തൊട്ടഭാഗം, നിരണം മണ്ഡലം പ്രസിഡണ്ട് നിതീഷ് നിരണം, അസ്ലലം കെ അനൂപ്, ബിജു വളനാംകുഴി, സതീഷ് കുമാർ, ഏബൽ നൈനാൻ, ജോബിൻ കുളങ്ങര, ഷാനി കണ്ണങ്കര, വിഷസ് നൈനാൻ, സോണി തോട്ടത്തിൽ, രാജൻ വെപ്പിനേത്ത്, അനിയൻ കുഞ്ഞ് കുടിലിൽ, ജിജോ കുര്യൻ പൈപ്പ്, സുമേഷ് വടക്കേപ്പറമ്പൻ, അഖിൽ, അലൻ, ജോജു കുര്യൻ ഐപ്പ് തുടങ്ങിയവർ പങ്കെടുത്തു.