പത്തനംതിട്ട : പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കി അതേ തസ്തികയിലേക്ക് സി പി എം നേതാക്കന്മാരുടെ ഭാര്യമാരെ തിരുകിക്കയറ്റുന്ന ഈ സർക്കാരിനെതിരെ യുവജനങ്ങളുടെ മുന്നേറ്റമുണ്ടാകുമെന്നും പി എസ് സി എന്നാല്‍ പിൻവാതിൽ സരിത കമ്മീഷനായി അധപതിച്ചെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റീജിൽ മാകുറ്റി ആരോപിച്ചു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആബിദ് ഷെഹിം, എസ് ഷൈലു, വിമൽ കൈതക്കൽ, എം അനിലാ ദേവി, ഷിനി തങ്കപ്പൻ, ജില്ലാ ഭാരവാഹികളായ ലക്ഷ്മി അശോക്, രെഞ്ചു മുണ്ടിയിൽ. ഷിജു അഞ്ചക്കലാ, നഹാസ് പത്തനംതിട്ട, നിയോജക മണ്ഡലം പ്രസിഡന്റ്‌മാരായ ജോയൽ മുക്കരണത്ത് , ഗോപു കരുവാറ്റ, ജാസ് പോത്തൻ, റിനോ പി രാജൻ, ഫെന്നി നൈനാൻ, അഭിജിത് സോമൻ, ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു