വാരിയൻ കുന്നൻ രക്തസാക്ഷിത്വ ദിനത്തിൽ രക്തദാന സന്ദേശവുമായി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യസമര സേനാനിയും ധീര രക്തസാക്ഷിയുമായ വാര്യം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരമ ദിവസത്തിൽ രക്തദാന സന്ദേശവുമായി യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മറ്റി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആദ്യ രക്തം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മയ്ക്കായി രക്തദാനം എന്ന പ്രക്രിയ വ്യത്യസ്തമായ വഴിയും അനുഭവവുമാണ് എന്ന് നഹാസ് പത്തനംതിട്ട പറഞ്ഞു. ചരിത്രത്തിന്റെ സ്മരണകളെ ഓർമിക്കുക വഴി വർത്തമാനകാലത്ത് മെച്ചപ്പെട്ട ജീവിതം എല്ലാവർക്കും ലഭ്യമാക്കുക എന്നതും മൂടിവയ്ക്കപ്പെടുന്ന ചരിത്ര സത്യങ്ങളെ പുതുതലമുറയ്ക്ക് ദൃശ്യമാക്കുക വഴി ചരിത്രത്തോട് നീതിപുലർത്തുന്നത് പ്രായോഗികമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അസ് ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു. അനന്ദു അശോക്, സുഹൈൽ നജീബ്, ഷാനി കണ്ണംങ്കര, കാർത്തിക്ക് മുരിംങ്ങമംഗലം, അജ്മൽഷാ, ജോയൽ ഷാജി, അജ്മൽ അലി, ഷാറൂഖ് എംസി എന്നിവർ രക്തം നൽകി. ബ്ലഡ്ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ: പ്രിറ്റി സക്കറിയാ ജോർജ്, ബ്ലഡ് ബാങ്ക് കൗൺസിലർ സുനിത എം എസ്, ശ്രീഭദ്ര കെ എസ്, ഷിഫാ ഐ, വീണാ എം നായർ, വിപിൻ വി വിജയൻ, അശ്വതി, അൽഫിയ, അശോകൻ പിള്ള, രാജേഷ് , അജ്മൽ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...