പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകർ എപ്പോഴും സേവന സജ്ജരായിരിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി. ശബരിമല തീർത്ഥാടകർക്കായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്ക് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തർക്കായി ഒരുക്കിയ ചുക്കുകാപ്പി, ലഘുഭക്ഷണ വിതരണത്തിലും അബിൻ വർക്കി പങ്കാളിയായി. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കെ.എസ്.യു സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ, ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അംജിത് അടൂർ, ഹെൽപ്പ് ഡസ്ക്ക് കോ-ഓർഡിനേറ്റർമാരായ അസ്ലം.കെ.അനൂപ്, കാർത്തിക് മുരിംഗമംഗലം, അഖിൽ സന്തോഷ്, ഷാനി കണ്ണംങ്കര, അജ്മൽ അലി, സുധീഷ് പൊതിയിപ്പാട് എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി, സെക്രട്ടറി നഹാസ് പത്തനംതിട്ട എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന്ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനും മെഡിക്കൽ ക്യാമ്പ് ഉൾപ്പടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.