നോക്കുകുത്തിയായി റാന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ

For full experience, Download our mobile application:
Get it on Google Play

റാന്നി: മഴ പെയ്ത് കഴിഞ്ഞാൽ റാന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിലൂടെ നടക്കണമെങ്കിൽ യാത്രക്കാർക്ക് പ്രത്യേക പരിശീലനം നേടേണ്ട അവസ്ഥയാണെന്ന് ആരോപണം. ഓരോ കുഴിയിലെയും വെള്ളത്തിൽ ചവിട്ടാതെ നടന്നു വാഹനത്തിൽ കയറുക എന്നത് ഏറെ ശ്രമകരമാണ്. മുമ്പ് പരാതികൾ ഉയർന്നപ്പോൾ സ്റ്റാൻഡിനു ഉൾഭാഗം നന്നാക്കാനായി മെറ്റൽ ഉൾപ്പെടെ ഇറക്കിയെങ്കിലും ബാക്കി പണികൾ ഒന്നും തന്നെ നടന്നില്ല. എന്നും അവഗണന മാത്രം നേരിടുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കാവട്ടെ അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണ്.

ടോയ്‌ലറ്റ് സംവിധാനങ്ങളാവട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും. കൂടാതെ വെള്ളക്കെട്ട് കാരണം ദുർഗന്ധവും കൊതുകു ശല്യവുമുണ്ട്. ഇതിനു പുറമെ രണ്ടു ദിവസം മഴമാറി നിന്നാലോ സ്ഥിതി മറ്റൊന്നാണ്. അതിരൂക്ഷമായ പൊടിശല്യം കാരണം യാത്രക്കാർക്ക് ബസ് സ്റ്റാൻഡിനുള്ളിൽ വാഹനങ്ങളിൽ പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയും. ഇതിനു പുറമെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനെ നോക്കുകുത്തിയാക്കി ദൂര സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ സ്വകാര്യ സ്റ്റാൻഡിലാണ് നിര്‍ത്തുന്നത്. ദീർഘദൂര ബസുകൾ പോലും ഇങ്ങനെ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് നിറുത്തുന്നതിനാൽ യാത്രക്കാർക്ക് ടോയ്‌ലറ്റിൽ ഉൾപ്പെടെ പോകുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : കെജിഎംഒക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം ; സർക്കാർ പ്രഖ്യാപിച്ച...

0
തിരുവനന്തപുരം: ജില്ല ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന...

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...