ഫിറോസാബാദ് : നവവരന്‍ മരിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ നവവധു ഉള്‍പ്പെടെ കുടുംബത്തിലെ ഒന്‍പതു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. 10 ദിവസം മുമ്പ് വിവാഹിതനായ യുവാവാണ് മരണപ്പെട്ടതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നിത കുല്‍ശ്രേശ പറഞ്ഞു.
വിവാഹം കഴിഞ്ഞയുടനെ അദ്ദേഹത്തിന് അസുഖം പിടിപെട്ടു. ഡിസംബര്‍ 4 ന് മരണപ്പെട്ടു. എന്നാല്‍ കൊറോണ വൈറസ് അണുബാധയെക്കുറിച്ച് പരിശോധന നടത്തിയിട്ടില്ല. അതിനാല്‍ കൊവിഡ് കാരണമാണ് അദ്ദേഹം മരിച്ചതെന്ന് പറയാനാവില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഒന്‍പതു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനയില്‍ നവവധു, അമ്മായിയമ്മ, സഹോദരന്‍ എന്നിവരുള്‍പ്പെടെ ഒന്‍പതുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ചികില്‍സയിലാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.