രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ; പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറില്‍. തൃശൂര്‍ പാണഞ്ചേരിയില്‍ വോട്ടിംഗ് യന്ത്രം തകരാറായി. ഒന്‍പതാം വാര്‍ഡിലെ ബൂത്തില്‍ പോളിംഗ് തടസപ്പെട്ടു. കൊച്ചി 35ാം ഡിവിഷനില്‍ വോട്ടിംഗ് വൈകുകയാണ്. യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു. വോട്ടെടുപ്പ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ്. അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

അതേസമയം രണ്ടാം ഘട്ടം നടക്കുന്ന ജില്ലകളില്‍ മികച്ച പോളിംഗാണ് തുടരുന്നത്. ആദ്യ അര മണിക്കൂറില്‍ 2.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വയനാട്ടില്‍ 2.3 ശതമാനം, പാലക്കാട്ട് 2.21 ശതമാനം, തൃശൂരില്‍ 2.36 ശതമാനം, എറണാകുളം 2.47 ശതമാനം, കോട്ടയം 2.37 ശതമാനം എന്നിങ്ങനെയാണ് ആദ്യ അര മണിക്കൂറില്‍ പോളിംഗ് രേഖപ്പെടുത്തിയത്.

എറണാകുളം കോര്‍പറേഷനില്‍ 2.45 ശതമാനവും തൃശൂര്‍ കോര്‍പറേഷനില്‍ 2.39 ശതമാനവും വോട്ട് ആദ്യ അര മണിക്കൂറില്‍ രേഖപ്പെടുത്തി. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...