ഡല്‍ഹി: ഉച്ചത്തില്‍ പാട്ടുവെച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ യുവാവ് മരിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിന്റെ രണ്ടു സഹോദരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലാണ് സംഭവം. പാട്ട് ഉച്ചത്തില്‍ വെച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പ്രദേശത്ത് നിന്നുളള ഫോണ്‍ കോളിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.
29 വയസുളള സുശീലാണ് മരിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരെ ബിജെആര്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നാലുപ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.