കല്‍പ്പറ്റ : സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ തിരുവണ്ണൂര്‍ അലിയുടെ മകന്‍ മുഹമ്മദ് നിസാം (27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ പന്നി, ആന അടക്കമുള്ള മൃഗങ്ങളെ ചെറുക്കുന്നതിനായി സ്ഥാപിച്ചതാണ് വൈദ്യുതി വേലി.
മരിച്ചയാള്‍ മണല്‍ക്കടത്ത് സംഘത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പോലീസ് വാഹനം കണ്ട് സമീപത്തെ തോട്ടത്തിലേക്ക് മാറിയപ്പോള്‍ ഷോക്കടിച്ചതായിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ അനധികൃതമായാണ് വേലിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.